എടത്വ: നെല്ലു വില പത്ത് ദിവസത്തിനകം കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉറപ്പു നല്‍കിയതായി കുട്ടനാട് എംഎല്‍എ റെജി ചെറിയാന് അറിയിച്ചു. നെല്ലുവില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ഗൗരവമേറിയ ബുദ്ധിമുട്ടുകള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ധാരണ ആയെന്നും ചില സാങ്കേതിക വിഷയങ്ങള്‍ കൂടി പൂര്‍ത്തീകരിച്ചു വിതരണം ആരംഭിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. വരും വര്‍ഷങ്ങളില്‍ വിളവെടുപ്പിന് മാസങ്ങള്‍ മുമ്പേ തന്നെ സംഭരണം സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുമെന്നും നെല്ലു വില കാലതാമസമില്ലാതെ ലഭിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞതായി എംഎല്‍എ കൂട്ടിച്ചേര്‍ത്തു.